Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadside Potholes

Kannur

റോ​ഡ​രി​കി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ; ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ-​മ​ണ​ത്ത​ണ റോ​ഡി​ൽ മേ​ലെ മ​ണ​ത്ത​ണ ഇ​റ​ക്ക​ത്തി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ആ​ഴ​മേ​റി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​ടു​ങ്ങി​യ ഈ ​ഭാ​ഗ​ത്ത് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ കു​ഴി​യി​ലേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് ബൈ​ക്കി​ന്‍റെ ച​ക്രം പ​തി​ഞ്ഞ് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ഴി​യി​ൽ ചെ​ങ്കെ​ല്ല് നി​ക്ഷേ​പി​ച്ച് പ്ര​ശ്നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​ക്ക​വും വ​ള​വും ച​രി​വും കൂ​ടി​യ ഭാ​ഗ​മാ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് റോ​ഡ​രി​ക് കൂ​ടു​ത​ൽ ഇ​ടി​ഞ്ഞ് കു​ഴി​ക​ൾ വ​ലു​താ​കു​ന്ന​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ന്നു.

മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് രൂ​പ​പ്പെ​ട്ട റോ​ഡ​രി​കി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up